തീയതിയും സമയവും: 2026 നവംബര്‍ 29~ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പരിപാടികള്‍ ആരംഭിക്കും.
വേദി: ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജീസസ് കിര്‍ഷെ (Herz Jesus Kirche, Eckenheimer Landstra�e 326, 60435 Frankfurt am Main).
മുഖ്യാതിഥി: മെയ്ന്‍സ് രൂപത സഹായമെത്രാന്‍ (Auxiliary Bishop, Diocese of Mainz) അഭിവന്ദ്യ ജോഷി പൊട്ടക്കല്‍ ഒ.കാം (His Excellency Joshy Pottackal O.Carm).
സംഘാടകര്‍ (Hosted By): സീറോ മലബാര്‍ കത്തോലിക്കാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ്മാ കോണ്ഗ്രിഗേഷന് ജര്‍മ്മനി, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവ സംയുക്തമായാണ് കരോള്‍ സന്ധ്യ സംഘടിപ്പിക്കുന്നത്.
നേതൃത്വവും ബന്ധപ്പെടാനുള്ള വിവരങ്ങളും:
പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ഫാ. സന്തോഷ് തോമസ് ( +49 176 8038 3083) പ്രവര്‍ത്തിക്കുന്നു. കൂടാതെ ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജ് (+49 176 6199 7521), ഫാ. എല്‍ജോ അവറാച്ചന് (+49 155 1063 2709), ഫാ. ജോബി കുന്നത്ത് (+49 157 3546 1964), റവ. തോമസ് ജോസഫ് (+49 151 6166 2778) എന്നിവരും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് @ECUMENICAL_FRANKFURT എന്ന ഇന്‍സ്ററാഗ്രാം പേജിലൂടെയും ബന്ധപ്പെടുക.
വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ഈ ക്രിസ്മസ് സന്ധ്യയിലേക്ക് ജര്‍മ്മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Comments: